തൊടുപുഴ: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തട്ടാരത്തട്ട അഴകുംപാറകുന്നേൽ ഷിൻസ് അഗസ്റ്റിനാണ് (23) അറസ്റ്റിലായത്. പെരുമ്പിള്ളിച്ചിറയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ സി.ഐമാരായ വി.സി.വിഷ്ണുകുമാർ, പ്രിൻസ്,​ എസ്.ഐമാരായ ബിജു ജേക്കബ്, കൃഷ്ണൻ നായർ, എ.എസ്.ഐമാരായ ഷംസുദ്ദീൻ, മധു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.