തൊടുപുഴ: വഴിത്തലയിലെ വീടിന് സമീപത്തെ ഷെഡിൽ നിന്ന് മോഷണം പോയ ബൈക്ക് തട്ടക്കുഴയ്ക്ക് സമീപത്തെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുരിശിങ്കൽ ഡോ. അതുൽ ജോയിയുടെ ബൈക്ക് ഡിസംബർ 25ന് പുലർച്ചെ ഒന്നോടെയാണ് മോഷണം പോയത്. വീടിന് സമീപത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഹെൽമെറ്റ് ധരിച്ചെത്തി ഒരാൾ പൂട്ടുതകർത്ത് കടത്തിക്കൊണ്ടു പോകുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. മോഷ്ടാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.