മുട്ടം: വാൽവ് മാറ്റി വെച്ച് ജീവൻ പിടിച്ച് നിർത്താനുള്ള ശാസ്ത്രക്രിയ്ക്ക് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് മുട്ടം കാക്കൊമ്പ് നീലിയാനിക്കൽ എൻ .ജെ .ജോൺസൺ (റെജി-48). ശ്വാസംമുട്ടൽ, കിതപ്പ്, ശാരീരിക ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളായിരുന്നു ഏതാനും നാളുകളായിട്ട്. പെട്ടന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ ഗുരുതരമായതിനെ തുടർന്ന് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി. എക്കോ എടുത്തപ്പോൾ വാൽവ് തകരാറിലാണെന്നും വീക്കം ഉണ്ടെന്നും കണ്ടെത്തി. ജീവൻ രക്ഷിക്കാൻ അടിയന്തിരമായി വാൽവ് മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. 5 മാസം മുമ്പ് ജോൺസന് കൊവിഡ് ബാധിച്ചിരുന്നു. എറണാകുളം ലിസ്സി ആശുപത്രിയിൽ ഫെബ്രുവരി 8 ന് അടിയന്തിര ശസ്ത്രകിയ നടത്തി ജോൺസന്റെ ജീവൻ പിടിച്ച് നിർത്താനുള്ള തീവ്ര ശ്രമത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. 10 ലക്ഷത്തോളം തുക ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന പിതാവ് ജോസഫിനും (പാപ്പൻ ) കുടുംബത്തിനും ഇത്രയും ഭീമമായ തുക സ്വരുക്കൂട്ടാൻ കഴിയാത്ത അവസ്ഥയിലാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന പിതാവിന് ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയുമാണ്. പിതാവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമായ ജോൺസൺ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ജോൺസൺ എൻ ജെ, നീലിയാനിക്കൽ, കേരള ഗ്രാമീൺ ബാങ്ക്, അകൗണ്ട് നമ്പർ: 40333100200356, ഐ എഫ് എസ് സി: KLGB0040333.ഫോൺ:8921507448.