തൊടുപുഴ: സാക്ഷരതാ മിഷൻ പത്താംതരം, ഹയർ സെക്കണ്ടറി തുല്യത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇന്ന് മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാം. പത്താം തരത്തിന് 100 രൂപയും ഹയർ സെക്കണ്ടറിക്ക് 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് . പത്താംതരത്തിൽ ചേരാൻ 2022 ജനുവരി 1 ന് 17 വയസ് പൂർത്തിയാകണം.ഹയർ സെക്കണ്ടറിക്ക് 22 വയസാണ് പ്രായപരിധി.( സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത പരീക്ഷ വിജയിച്ചവർക്ക് പ്രായപരിധി ബാധകമല്ല)പത്താംതരം തുല്യത കോഴ്‌സിന്
പി എസ് സി അംഗീകാരം ഉണ്ട്. സർക്കാർ ജോലി, പ്രമോഷൻ എന്നിവക്കും തുല്യത കോഴ്‌സ് പാസായവർ അർഹരാണ്.സാക്ഷരതാ മിഷന്റെ തുടർ വിദ്യാകേന്ദ്രങ്ങൾ, വികസന വിദ്യാകേന്ദ്രങ്ങൾ മുഖേന രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 04862 23 2294 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം അറിയിച്ചു.