തൊടുപുഴ : ഓലിക്കരോട്ട് കുടുംബയോഗം രക്ഷാധികാരി ഫാ. റ്റോം ഓലിക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കേരളത്തിനു പുറത്തുള്ള ഓലിക്കരോട്ട്, മൂലയിൽ, തെക്കെമുറി കുടുംബാംഗങ്ങളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് നവംബർ മാസത്തിൽ വിപുലമായ കുടുംബസംഗമം നടത്താൻ തീരുമാനിച്ചു. മധ്യതിരുവിതാംകൂർ, മലബാർ മേഖലയിൽ നിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുക്കുന്നു. പ്രസിഡന്റ് അപ്പച്ചൻ ഓലിക്കരോട്ട് , ജനറൽ സെക്രട്ടറി ബേബി ഓലിക്കരോട്ട് , സെക്രട്ടറിമാർ റെജി ഓലിക്കരോട്ട് , സണ്ണി ഓലിക്കരോട്ട് , ട്രഷറർ അഗസ്റ്റ്യൻ മൂലയിൽ , വൈസ് പ്രസിഡന്റ് എം.സി. മാത്യു മൂലയിൽ , കമ്മിറ്റി അംഗങ്ങൾ: കുര്യൻ ഓലിക്കരോട്ട്, ജോർജ് പന്നിമറ്റം, അപ്പച്ചൻ ശശിമല, ജോണി ഓലിക്കരോട്ട് , കുരിയാക്കോ മൂലയിൽ , ജോൺസൺ മൂലയിൽ , ആന്റോ തെക്കെമുറി , ടോമി ഓലിക്കരോട്ട്, ബിന്ദു റെജി, ജിനു ആന്റോ , ദീപ ജീവൻ, മേരി ജോണി, ബിനില സണ്ണി, സിസ്റ്റർ മരിയ ഓലിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു.