തൊടുപുഴ : തൊടുപുഴയിലെ ജനങ്ങളെ അന്യായമായി ദ്രോഹിക്കുന്ന തൊടുപുഴ മുൻസിപ്പാലിറ്റിയിലെ എഞ്ചിനീയറെ തൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. ജനങ്ങളുടെ നികുതിപണം വാങ്ങി ജനങ്ങളെ തന്നെ അന്യായമായി ദ്രോഹിക്കുന്ന സമീപനമാണ് ഈ ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നത്.ജനങ്ങൾക്ക് ഗുണകരമാകേണ്ട നിർമ്മാണങ്ങൾ പലതും ജനങ്ങൾക്ക് ദ്രോഹമാകുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തൊടുപുഴ നഗരസഭ പ്രദേശത്തു പുതിയ കെട്ടിട നമ്പർ ഇടുന്നതിനുപോലും ഈ ഉദ്യോഗസ്ഥൻ ഓരോ ന്യായങ്ങൾ നിരത്തി കാലതാമസം വരുത്തുന്നു.ഇത് വ്യാപാരികളെയും ജനങ്ങളെയും വലയ്ക്കുന്നു. ജനങ്ങൾ മുനിസിപ്പൽ ഓഫീസ് കയറി ഇറങ്ങി വലഞ്ഞാലെ അവരുടെ കാര്യങ്ങൾ നടത്തികൊടുക്കൂ എന്നുള്ള വാശിയാണ് ഈ ഉദ്യോഗസ്ഥനുള്ളതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
. അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.