ഇടുക്കി : 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് നേടിയവരും സയൻസ് ഗ്രൂപ്പെടുത്ത് പ്ളസ് വണ്ണിന് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും 2022 ലെ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിക്ഷക്ക് കോച്ചിങ്ങ് സ്ഥാപനങ്ങളിൽ ചേർന്ന് പരിശീലനം നേടുന്നതിന് ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 4,50,000രൂപയിൽ താഴെയുള്ളവരായിരിക്കണം. നിലവിൽ പ്ളസ്വണ്ണിന് പഠിക്കുന്നതും കോച്ചിംഗിന് ചേർന്നിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം, കോച്ചിംഗ് ഫീസ് സംബന്ധിച്ച വിശദ വിവരം, ജാതി, വരുമാനം, എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ഫെബ്രുവരി 15 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നോ ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നോ ലഭിക്കും ഫോൺ 04862 296297