ചെറുതോണി: പൈനാവിൽ പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രണ്ട് രണ്ട് മദർ ആനിമേറ്റർമാരെയും ഒരു വോളണ്ടിയറെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മദർ ആനിമേറ്റർ തസ്തികയ്ക്ക് ബി.എസ്.സി (കണക്ക്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള സയൻസ് ബിരുദവും, വോളണ്ടിയർ തസ്തികക്ക് സയൻസ് വിഷയത്തിലുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. അപേക്ഷകർ cmdrecruit2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 4. സ്‌കൂളിന് രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862291354.