ഇടുക്കി :ജില്ലയിലെ ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഇമ്മ്യൂൺ ബൂസ്റ്റർ ലഭ്യമാണ്. കൂടാതെ കുട്ടികൾക്കായുള്ള 'കരുതലോടെ മുന്നോട്ട് ' പദ്ധതിയുടെ സേവനവും ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ബീന സഖറിയാസ് അറിയിച്ചു.