അടിമാലി : ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിൽ 4ാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കായി അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്‌സെർച്ച് സ്‌കോളർഷിപ്പിനുള്ള എഴുത്ത് പരീക്ഷ മാർച്ച് 12 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. വാർഷികവരുമാനം 50,000/ രൂപയിൽ കവിയാത്ത പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഫെബ്രുവരി 21 നു മുമ്പ് അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864224399