തൊടുപുഴ: ഡീൻ കുര്യാക്കോസ് എം പി യുടെ റൈസ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്ക് മികച്ച് വിജയം കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശീലന പദ്ധതിക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലുള്ള എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ്പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മത്സര പരീക്ഷകൾക്ക് ആവശ്യമായ അഭിരുചി പരിക്ഷകൾ, പൊതുവിജ്ഞാനം, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക ഘട്ടത്തിലുള്ള ക്ലാസ്സുകൾ ആരംഭിക്കുക. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനമായ എ.എൽ.എസും സ്പാർക്ക് കേരളയും ആണ് ഈ പരിപാടിയുടെ പരിശീലനത്തിന് വേണ്ട അക്കാദമിക് സപ്പോർട്ട് നൽകുന്നതെന്ന് എം.പി. പറഞ്ഞു. ഇതിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇതൊടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്ടർ ചെയ്യേണ്ടതാണെന്ന് എം.പി. അറിയിച്ചു. ഓൺ ലൈൻ രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/rq48DspPwkQhhJjj6
സംശയങ്ങൾക്ക് എം.പി. ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് : ഫോൺ നമ്പർ: 04862 222266, 04862 236266.