കട്ടപ്പന : കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാർഡുകൾ തോറും ജാഗ്രതാ സമിതിയുടെ പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്.എല്ലാ വാർഡുകളിലും സെക്ടറൽ മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തും.കൂടാതെ പഞ്ചായത്ത്തല കോർ കമ്മറ്റി വിളിച്ചു ചേർത്ത് വാർഡിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വാർഡ് അംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യും.വിവാഹം,മരണം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിഷ്‌കർശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.
ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ പൊതുജനങ്ങൾ സഹകരിക്കണമെന്ന്
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അറിയിച്ചു.