കട്ടപ്പന : വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായിരുന്ന മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണവും ധനസഹായവിതരണവുംനടത്തി. കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മാരിയിൽ കൃഷ്ണൻനായരുടെ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.അസീസി സ്‌നേഹമന്ദിരത്തിന് ധനസഹായം വിതരണം ചെയ്തു.അനുസ്മരണ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ പി ഹസ്സൻ, വൈസ് പ്രസിഡന്റ് സി. കെ മോഹനൻ,പൊന്നച്ചൻ ജോസഫ്, സിബി വർക്കി പി കെ മാണി,സിജോ മോൻ ജോസ് , എ എച്ച് കുഞ്ഞുമോൻ, പി കെ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.