kattana
റോരുകിൽ നിൽക്കുന്ന കാട്ടാന

മുള്ളരിങ്ങാട് : ജനവാസമേഖലയിൽ കാട്ടനഇറങ്ങി,നാശനഷ്ടങ്ങൾവരുത്താതെ തിരികെപ്പോയി.കിടുങ്ങൻ വലരിയിലാണ് ഒറ്റയാനിറങ്ങിയത്. മൂന്ന്പതിറ്റാണ്ട്കാലയളവിൽ ഇതാദ്യമായാണ് ഒറ്റയാൻകാടിറങ്ങിവന്നത്.കൃഷിയിടത്തിലിറങ്ങിയെങ്കിലും കൃഷി നശിപ്പിച്ചില്ല. ചാത്തമറ്റം കൂപ്പിൽ നിലയുറപ്പിച്ച ആന വൈകിട്ടോടെ കൂപ്പിനുള്ളിലേക്ക് പിൻവലിഞ്ഞു. കൊക്കിപ്പാറ മേഖലയിൽ ഉയർത്തിപ്പണിതിരുന്ന കെട്ട് പൊളിച്ചതാണ് നീണ്ടപാറയിൽനിന്ന് ആന ചാത്തമറ്റം മുള്ളരിങ്ങാട് ഭാഗത്തേക്കിറങ്ങിയത്.നാട്ടുകാരുടെ ആശങ്കയകറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ജിജോ ജോസഫ് ആവശ്യപ്പെട്ടു.