പീരുമേട് : കൊവിഡ്‌രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതൽ നടപടി സ്വീകരിക്കാൻ പീരുമേട്ടിൽചേർന്ന പഞ്ചായത്തുതല ജാഗ്രത സമിതിയോഗം തീരുമാനിച്ചു. വാർഡുതല ജാഗ്രത സമിതികൾയോഗംചേരാൻ തീരുമാനിച്ചു.പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എ.ജേക്കബിന്റെ അദ്ധ്യക്ഷതയിൽചേർന്ന അവലോകനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. തിലകൻ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ. ദിനേശൻ , ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ, സി.ആർ.സോമൻ,തോട്ടം മാനേജ്‌മെന്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എസ്.എൽ. സ്വാഗതം പറഞ്ഞു.