
പീരുമേട്: ശനിയാഴ്ച രാത്രി മുതൽ കാണാതായ യുവാവിനെ പഞ്ചായത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. . വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ ആരോഗ്യദാസിന്റെയും സഹായ മേരിയുടെയുംമകൻ രൂപൻ (24 ) ആണ് മരിച്ചത്. രണ്ട് ദിവസങ്ങളിലായി പല സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച 11 മണിയോട് കൂടി ജോലിക്ക് എത്തിയ തൊഴിലാളികളാണ് കുളത്തിൽ രൂപന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനായി പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മെഡിക്കൽ കോളജിൽ കൊവി ഡ് പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കും.