prathikal

നെടുങ്കണ്ടം: മദ്യലഹരിയിൽ മദ്ധ്യയ വയസ്‌കനെ ക്രൂരമായി മർദ്ധിച്ച അച്ഛനും മകനും അറസ്റ്റിൽ. കല്ലാർ ചേരിക്കൽ ഗോപി (59), മകൻ രാഹുൽ (22) എന്നിവരെയാണ്അറസ്റ്റ്ചെയ്തത്. കല്ലാർ പാറയിൽ വേണു (57)വിനാണ് മർദ്ദനമേറ്റത്.
വേണുവിന്റെ നെഞ്ചിനും തലക്കും പരുക്കും വലത് കൈക്ക് പൊട്ടലുമായി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് വേണു പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകുന്നേരം വേണുവിന്റെ സുഹൃത്തുക്കളായ ഗോപിയും മകൻ രാഹുലും കല്ലാർ ടൗണിലിരിക്കുന്ന സമയത്താണ് വേണു എത്തിയത്.
കുഴിത്തൊളുവിലുള്ള ബന്ധുവീട്ടിൽ പോകാനായി എത്തിയ വേണു കല്ലാറിൽ വെച്ച് ഗോപിയും മകൻ രാഹുലുമായി സംസാരിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നു. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുൽ അസഭ്യം പറഞ്ഞു. മകൻ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവരുടെയും ആക്രമണത്തിൽ ബോധരഹിതനായ വേണുവിനെ പ്രദേശവാസികൾ നെടുങ്കണ്ടം താലുക്കാശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.