പീരുമേട്: മലയോര ഹൈവേയുടെ നിർമാണത്തിൽ ഏർപെട്ടിരുന്ന ടാങ്കർ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. റോഡിൽ ടാർ ചെയ്യാത്ത ഭാഗങ്ങളിൽ പൊടിശല്യം ഒഴിവാക്കാനായി വെള്ളം നനക്കുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപെട്ട ലോറി പള്ളിക്കുന്നിന് സമീപത്ത് ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി അടുത്തുള്ള തിട്ടയിൽ ഇടിച്ചു നിർത്താൻ ശ്രമിപ്പോഴോക്കും റോഡിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെയും ക്ലീനറെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.