katf
കെ.എ.ടി.എഫ്. സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് വി .പി .ടവറിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും യു.എ.ഇ. കെ.എം.സി.സി നേതാവുമായ യഹ് യ തളങ്കര ഉൽഘാടനം ചെയ്യുന്നു.

കാസർകോട്: ബഹുസ്വരത രാഷ്ട്ര നന്മയ്ക്ക് എന്ന പ്രമേയവുമായി ഫെബ്രുവരി 11,12 തീയതികളിൽ കാസർകോട്ട് നടക്കുന്ന കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് എം.ജി റോഡിലെ വി.പി ടവറിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും യു.എ.ഇ കെ.എം.സി.സി നേതാവുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള,നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, കെ.എ ടി.എഫ് ജില്ലാ പ്രസിഡന്റ് പി.പി നസീമ തുടങ്ങിയവർ പ്രസംഗിച്ചു.