pattum-valayum
വാദ്യകലാചാര്യന്‍ പുല്ലൂര്‍ ബാലകൃഷ്ണ മാരാരെ പുല്ലൂര്‍ ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് പട്ടും വളയും നല്‍കി ആദരിക്കുന്നു.

കാഞ്ഞങ്ങാട്: വാദ്യകലാചാര്യൻ പുല്ലൂർ ബാലകൃഷ്ണമാരാരെ പട്ടും വളയും നൽകി ആദരിച്ചു.പുല്ലൂർ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കെ.യു.ദാമോദര തന്ത്രി മാരാർക്ക് പട്ടും വളയും നൽകി വാദ്യകലാരത്നം എന്ന സ്ഥാനപ്പേര് വിളിച്ച് ആദരിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സംബന്ധിച്ചു.
ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഡിയൻ രാധാകൃഷ്ണമാരാർ അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ബാലകൃഷ്ണമാരാർക്ക് കീർത്തി പത്രം സമർപ്പിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ മുഖ്യാതിഥിയായി.പഞ്ചായത്തംഗങ്ങളായ ടി.വി.കരിയൻ,എം.വി.നാരായണൻ, പി.പ്രീതി, എ.ഷീബ, നീലേശ്വരം നാരായണ മാരാർ, മട്ടന്നൂർ ശിവരാമ മാരാർ, തിടമ്പ് നൃത്താചാര്യൻ ലക്ഷ്മീകാന്ത അഗ്ഗിത്തായ, മേൽശാന്തി വിഷ്ണു തേക്കത്തില്ലത്തായർ, ഡോ.ബീന എന്നിവർ സംസാരിച്ചു. സന്തോഷ്മാരാർ ആമുഖഭാഷണം നടത്തി. പുല്ലൂർ ബാലകൃഷ്ണമാരാർ മറുപടി പ്രസംഗം നടത്തി. ഒ. കുഞ്ഞികൃഷ്ണൻ സ്വാഗതവും, രഞ്ജു മാരാർ നന്ദിയും പറഞ്ഞു.