1
ഉദുമ ബേവൂരിയിൽ ഉറവ് നാടക ക്യാമ്പ് പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: ബേവൂരി സൗഹൃദ വായനശാല, കാസർകോട് ബേക്ക് സ്റ്റേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടക പഠന ക്യാമ്പ് ‘ഉറവ്' ബേവൂരിയിൽ തുടങ്ങി. ഗ്രന്ഥാലോകം എഡിറ്റർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ നീലേശ്വരം, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു. എച്ച് വേലായുധൻ സ്വാഗതവും റഫീഖ് മണിയങ്ങാനം നന്ദിയും പറഞ്ഞു. സംവിധായകൻ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. ഇന്ന് വൈകിട്ട്‌ 6.30ന്‌ ‘കലി’ നാടക അവതരണത്തോടെ ക്യാമ്പ്‌ സമാപിക്കും.കുട്ടികളടക്കം അൻപതോളം പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.