തലശ്ശേരി: കെ.എസ്.ടി.എ ജില്ലാ പ്രതിനിധി സമ്മേളനം കതിരൂരിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർക്ക് സമൂഹത്തിൽ മാന്യമായ പദവി ലഭിച്ചു തുടങ്ങിയത് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നത് മുതലാണന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാകെ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ വിറ്റ് തുലക്കുകയാണ്. കോൺഗ്രസ് തുടക്കമിട്ട കോർപറേറ്റ് സേവ കൂടുതൽ തീവ്രമായ രീതിയിലാണ് ബി.ജെ.പി നടപ്പിലാക്കുന്നത്. ജനനന്മയല്ല മറിച്ച് കമ്മീഷൻ ചിന്തയാണ് ഇരുവരെയും നയിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഇ.കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കാരായി രാജൻ, എൻ. സുരേന്ദ്രൻ, വത്സൻ പനോളി, വി. പ്രസാദ് സംസാരിച്ചു.