postal
ജില്ലാ പോസ്റ്റൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ട് വി. ശാരദ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: ജില്ലാ പോസ്റ്റൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും കെ.ജി. ബോസ് ലൈബ്രറി ഹാളിൽ നടന്നു. കാസർകോട് ഡിവിഷൻ തപാൽ സൂപ്രണ്ട് വി.ശാരദ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.വി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ബേബി പ്രസന്ന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വേണുഗോപാലൻ, എം.കുമാരൻ നമ്പ്യാർ, കെ.ഹരി, സിജിമോൾ ജോർജ്, ശ്രീകല, ശരത് ,സി.രാഘവൻ എന്നിവർ സംസാരിച്ചു. എസ്. സുനിൽലാൽ സ്വാഗതവും പി.ബിജിഷ നന്ദിയും പറഞ്ഞു.