തൃക്കരിപ്പൂർ: പാതകൾ സൈക്കിൾ സൗഹൃദമാക്കാൻ സൈക്കിൾ ട്രാക്ക് ആവശ്യവുമായി സൈക്ലിസ്റ്റുകൾ കണ്ണൂർ പയ്യാമ്പലം തീരത്തേക്ക് റൈഡ് നടത്തി. തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അതിരാവിലെ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റൈഡിൽ നാൽപതോളം റൈഡർമാർ അണിനിരന്നു.
പുതിയ പാതകൾ നിർമിക്കുമ്പോൾ തന്നെ സൈക്കിൾ ട്രാക്കുകൾ കൂടി പണിയുന്ന രീതിയിൽ പുനരാസൂത്രണം ചെയ്യണം. ദേശീയ, സംസ്ഥാന പാതകളിൽ പലയിടത്തും നടവഴി പോലും ഇല്ല. ഈ മേഖലകളിൽ സൈക്ലിംഗ് അത്യന്തം അപകടമേറിയതാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് പൊതുമരാമത്ത്- ടൂറിസം മന്ത്രിക്ക് നിവേദനം നൽകി.
പയ്യാമ്പലം ബീച്ചിൽ നടന്ന പരിപാടിയിൽ ടി.സി.സി പ്രസിഡന്റ് കെ.വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിൻ കോറോം, അരുൺ ഫോട്ടോഫാസ്റ്റ്, രക്ഷാധികാരി ടി.എം.സി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. 100 കിലോമീറ്റർ നീണ്ട റൈഡിന് മുഹമ്മദ് അലി കുനിമ്മൽ, അബ്ദുല്ല റോയൽ ഡെക്കോർ, എം.സി.ഹനീഫ, ഡോ. ശ്രീരാഗ് സൗമിനി, ഡോ.ജയകൃഷ്ണൻ, ഡോ.എ.വി.മധുസൂദനൻ, അനൂപ് കല്ലത്ത് അശ്വിൻ പെരളം, രജിത്ത് കുഞ്ഞിമംഗലം ഫൈസൽ സലാം, മുസ്തഫ മെട്ടമ്മൽ, സരിത്ത് ഏഴിമല, വീണ കോടിയത്ത് എന്നിവർ നേതൃത്വം നൽകി