തലശ്ശേരി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും ചേർന്ന് 'തലശ്ശേരി ഹെറിറ്റേജ് റൺ' സംഘടിപ്പിച്ചു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ സേതുരാമൻ ഫ്‌ളാഗ് ഓഫ് ചെയ്തു. എം.എൽ.എമാരായ അഡ്വ: എ.എൻ. ഷംസീർ, കെ.വി. സുമേഷ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ , ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.എം ജമുനറാണി, സബ് കളക്ടർ അനുകുമാരി, ഷിനു ചൊവ്വ, അഡ്വ. കെ വിശ്വൻ, എൻ.പി. ഉല്ലേഖ് കൗൺസിലർ ഫൈസൽ, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ, ജെ.കെ, സുരേഷ് പി.കെ. തുടങ്ങിയവർ പങ്കെടുത്തു .

തലശ്ശേരി സ്റ്റേഡിയം കോർണറിൽ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച് 35 മിനുട്ട് കൊണ്ട് ദൂരം പൂർത്തീകരിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശി നബീൽ സാഹി ഹെറിറ്റേജ് റണ്ണിൽ ഒന്നാം സ്ഥാനം നേടി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ദേവരാജിന് (36മിനിറ്റ്) രണ്ടാം സമ്മാനവും നേടി. ഹെറിറ്റേജ് റൺ പൂർത്തിയാക്കിയ മുഴുവൻ അത്‌ലറ്റുകൾ ക്കും വിശിഷ്ടാതിഥികൾ മെഡലുകൾ വിതരണം ചെയ്തു.