
ന്യൂമാഹി: കോൺഗ്രസ് നേതാവും മുൻ ന്യൂമാഹി പഞ്ചായത്ത് അംഗവുമായ കണ്ണാട്ടിൽ മീത്തൽ വീട്ടിൽ കെ.എം. പ്രഭാകരൻ (63) നിര്യാതനായി. ദീർഘകാലം മാഹിപ്പാലത്തിന് സമീപം തയ്യൽക്കട നടത്തിയിരുന്നു. മാഹി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ടെയിലറിംഗ് യൂണിറ്റിലെ പരിശീലകനായിരുന്നു. കോൺഗ്രസ് കോടിയേരി ബ്ലോക്ക് സെക്രട്ടറി, മയ്യഴിപ്പുഴ സംരക്ഷണ സമിതി ന്യൂമാഹി യൂണിറ്റ് വൈസ് ചെയർമാൻ, മാഹി തിലക് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ്, നേതാജി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: റോജ പ്രഭാകർ അണ്ടല്ലൂർ (ഗവ. പോളി ടെക്നിക്, മാഹി). മക്കൾ: പ്രണവ് പ്രഭാകർ (എക്സൽ കോളേജ്, തലശ്ശേരി), പ്രത്യുഷ് പ്രഭാകരൻ. സഹോദരങ്ങൾ: ജയവല്ലി, ഉമാദേവി, പരേതനായ പ്രകാശൻ.