തൃക്കരിപ്പൂർ:സിൽവർസ്റ്റാർ മൈതാനി ആതിഥ്യമരുളുന്ന കിങ്‌സ് കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ്.സി. തങ്കയം ചാമ്പ്യൻമാരായി. റെഡ്ഫോഫോഴ്സ് കെ. കൊയോങ്കരയാണ് റണ്ണേർസ് അപ്പ്. പെനാൽറ്റിയിലുടെയാണ് വിന്നേഴ്സിനെ തീരുമാനിച്ചത്. ഫൈനൽ മത്സരത്തിലെയും ടൂർണ്ണമെന്റിന്റെ താരമായും ആഷിക് ഉസ്മാനെ തിരഞ്ഞെടുത്തു. വിജയികൾക്ക് സുബൈർ ബൈത്താൻ ട്രോഫി നൽകി. സമാപനസമ്മേളനം ഉദ്‌ഘാടനം രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കിംഗ്സ് കപ്പ് ചെയർമാൻ ജമാൽ ഹാജി, കൺവീനർ ടി.എം.മുസ്തഫ, സിൽവർ സ്റ്റാർ ആക്ടിംഗ് പ്രസിഡന്റ് ആസിഫ്, കെ.പി.ഗുൽസാർ , കെ.പി.ജംഷീർ , ജലീൽ മാസ്റ്റർ, എം.എ.റഷീദ് , ടി.എം.അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.