തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ നിർത്തിയിട്ട നടുവിൽ സ്വദേശിയുടെ ജീപ്പ് മോഷ്ടിച്ചയാൾ 21 വർഷത്തിന് ശേഷം അറസ്റ്റിൽ. കർണാടക ഉടുപ്പി കാർക്കരയിലെ മുഹമ്മദ് ഹനീഫയെ (45) ആണ് ഡിവൈ.എസ്.പി: ടി.കെ. രത്നകുമാറിന്റെ സ്ക്വാഡംഗങ്ങളായ എസ്.ഐ ദിലീപ് കുമാർ, എ.എസ്.ഐ എ. പ്രേമരാജൻ എന്നിവരുടെ നേതൃ ത്വത്തിൽ പിടികൂടിയത്. കാർക്കരയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2000 മാർച്ചിൽ ആണ് കേസിനാസ്പദമായ സംഭവം. അന്ന് നാലുപേർ പിടിയിലായിരുന്നു. ഒളിവിൽ പോയ രണ്ട് പേരെ 2006ലാണ് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. ആറാം പ്രതിയായ ഹനീഫ കാർക്കരയിൽ ആക്രി കട നടത്തിവരികയായിരുന്നു. സീനിയർ സി.പി.ഒ അബ്ദുൾ ജബ്ബാർ, ക്രൈംബ്രാഞ്ച് സി.പി.ഒ സുഭാഷ് എന്നിവരും ഹനീഫയെ പിടികൂടിയ സംഘത്തിലുണ്ടാ യിരുന്നു.