പയ്യന്നൂർ : കേബിൾ ടി.വി. ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പയ്യന്നൂരിൽ വിളംബര ഘോഷയാത്ര നടന്നു. തുടർന്ന് ഷേണായി സ്‌ക്വയറിൽ "ജനപക്ഷ മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന മാദ്ധ്യമ സെമിനാർ ടി. ഐ. മധുസൂദനൻ എം.എൽ.എ .ഉദ്ഘാടനം ചെയ്‌തു. മാദ്ധ്യമ പ്രവർത്തകരായ ഷാജഹാൻ, പി.വി. കുട്ടൻ, പി .ടി .നാസർ, യു.ബാബു ഗോപിനാഥ്,വി.കെ.രവീന്ദ്രൻ, അബൂബക്കർ സിദ്ദിഖ് എന്നിവർ പങ്കെടുത്തു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. വി. എം. സന്തോഷ് മോഡറേറ്ററായിരുന്നു.
കെ .സജീവ് കുമാർ സ്വാഗതവും വി .ജയകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
ഇന്ന് ഹോട്ടൽ ജുജു ഇന്റർനാഷണലിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.