തളിപ്പറമ്പ്: നഗരസഭാ ബസ് സ്റ്റാൻഡിലേക്ക് തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ഇരിപ്പിടങ്ങൾ സംഭാവന ചെയ്തു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ മുർഷിദ കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്ത് ഇരിപ്പിടങ്ങൾ സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. അബ്ദുൾഖാദർ, സി.വി. സോമനാഥൻ, എം.വി. രവീന്ദ്രൻ, ബാങ്ക് ഡയറക്ടർ കെ.എൻ. അഷറഫ്, നഗരസഭാ കൗൺസിലർ സി.പി. മനോജ്, പി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.