മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധമായ കൊതോരി തോട്, കാര തോട് നവീകരണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 10.4149 കോടിയുടെ ഭരണാനുമാതി. കനാലുകളുടെ വീതി കുറവ് കാരണം സമീപ പ്രദേശങ്ങളിലെ വീടുകളിലും കൃഷി സ്ഥലങ്ങളിലും ഉൾപ്പെടെ വെള്ളവും ചെളിയും കയറി കൃഷി ഉൾപ്പെടെ നശിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളും ന​ഗരസഭയും കെ.കെ ശൈലജ എം.എൽ.എയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ ഇടപെടലിലാണ് കൊതോരി തോട്, കാരത്തോട് എന്നിവ വീതി കൂട്ടി നവീകരിക്കുന്നതിനും, ഡ്രൈനേജ് നിർമിക്കുന്നതിനും, ജനവാസ കേന്ദ്രങ്ങളിൽ ഡ്രൈനേജിന് മുകളിൽ സ്ലാബിട്ട് യാത്രാ യോ​ഗ്യമാക്കുന്നതിനുമായി തുക അനുവദിച്ചത്. വിമാനത്താവളത്തിന് ചുറ്റും ഡ്രൈനേജ് നിർമ്മാണവുമായി ബന്ധപ്പെട്ട ചെറുകിട ജലസേചനവിഭാഗത്തിന്റെ പ്രവൃത്തികൾക്ക് 49.59 കോടി രൂപയുടെ ഭരണാനുമതി 2017 ഫെബ്രുവരി മാസം ലഭിച്ചിരുന്നു.