hvacr
ഹീറ്റിംങ്ങ് വെന്റിലേഷൻ,എയർകണ്ടീഷണിംങ്ങ് ആന്റ് റെഫിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ (കേരള ) ജില്ല സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉൽഘാടനം ചെയ്യുന്നു.

മാവുങ്കാൽ: എച്ച്.വി.എ.സി.ആർ മേഖലയിൽ തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും അർഹിക്കുന്ന അംഗീകാരവും വേതന പരിഷ്‌ക്കരണവും നടപ്പിലാക്കണമെന്ന് ഹീറ്റിംഗ് വെന്റിലേഷൻ, എയർകണ്ടീഷണിംഗ് ആൻഡ് റെഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ ഏഴാം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മാവുങ്കാൽ ഐ.എം. എ ഹാളിൽ സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബിജു പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം.വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.വൈസ്‌പ്രസിഡന്റ് ഷാജഹാൻ വി.എസ്.ചാലക്കുടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻ.ശിവകുമാർ സംഘടന വിശകലനം നടത്തി. ജിബി മൈത്രി, പി.കെ.സജീഷ്, അമീർ അലി,വിഘ്നേശൻ, തുടങ്ങിയവർ സംസാരിച്ചു. കിഷോർ കുമാർ ഷെട്ടി സ്വാഗതവും സജീഷ് ബേക്കൽ നന്ദിയും പറഞ്ഞു.