rank

കാഞ്ഞങ്ങാട്:-അഖിലേന്ത്യാ എം.ഡി.ഡി.എം എൻട്രൻസ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ ഡോ.കൃഷ്ണന് കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്വീകരണം നൽകി. മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. സൊസൈറ്റി പ്രസിഡന്റ് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. പ്രദീപ്, ഗോകുൽ ആനന്ദൻ മോനാച്ച, കെ. ചിന്താമണി, പി.കെ. രജനി , ഗീതരാജൻ, എന്നിവർ സംസാരിച്ചു. കെ.ടി. ജോഷിമോൻ സ്വാഗതവും സി.എ. പീറ്റർ നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപകനും കാഞ്ഞങ്ങാട് ജനകീയ ഡോക്ടറുമായിരുന്ന പരേതനായ എൻ.പി.. രാജന്റെയും മല്ലിക രാജന്റെയും മകനാണ് ഡോ: കൃഷ്ണൻ