m-swaraj-mla
സി പി എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാക്സിസം, മനുഷ്യൻ , സംസ്ക്കാരം സമൂഹം എന്ന വിഷയത്തിൽ ചെറുവത്തൂരിൽ ഇന്നലെ നടത്തിയ സെമിനാർ എം സ്വരാജ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: ഇടതുപക്ഷം ഇന്ത്യയിൽ ദുർബലമായി എന്നു പറയുന്നവർ പാർലമെന്റിലെ അംഗസംഖ്യയാണ് നോക്കുന്നത്. എന്നാൽ ലോകത്തിലൊരിടത്തും വിപ്ലവമുണ്ടായത് പാർലമെന്റിൽ നിന്നല്ല, തെരുവിലെ ജനതയുടെ പോരാട്ടങ്ങളിൽ നിന്നാണ്. ആ പോരാട്ടങ്ങളിലൂടെയാണ് ഇടതുപക്ഷം കരുത്താർജ്ജിക്കുന്നതെന്ന് സംസ്ഥാനസമിതി അംഗം എം. സ്വരാജ് പറഞ്ഞു. സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാർക്സിസം, മനുഷ്യൻ, സംസ്കാരം, സമൂഹം എന്ന വിഷയത്തിൽ ചെറുവത്തൂരിൽ ഇന്നലെ നടത്തിയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.

മാനവികതയുടെ രാഷ്ട്രീയമാണ് മാർക്സിസം. കമ്മ്യൂണിസ്റ്റുപാർട്ടി പ്രവർത്തിക്കുന്നത് എല്ലാത്തരം മനുഷ്യരേയും കണ്ടുകൊണ്ടാണ്. അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം പങ്കിടുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും എം. എൽ.എ പറഞ്ഞു. ഇ.എം.എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ മാധവൻ മണിയറ അദ്ധ്യഷത വഹിച്ചു. പി.കെ സുരേഷ് കുമാർ പ്രഭാഷണം നടത്തി. കെ.പി സതീഷ് ചന്ദ്രൻ, എം. രാജഗോപാലൻ, പി. ജനാർദ്ദനൻ, വി.കെ രാജൻ, കെ.പി വത്സലൻ, സി.ജെ സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കെ. നാരായണൻ സ്വാഗതം പറഞ്ഞു.

പടം...

സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ നടത്തിയ സെമിനാർ സംസ്ഥാന സമിതി അംഗം എം. സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു.