mahe-dhamu
രമേശ് പറമ്പത്ത് എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

മാഹി:ഗുരുദർശനങ്ങളെനെഞ്ചേറ്റുകയും, ഗാന്ധിയൻ ചിന്തകളിലൂടെ ഒരു ജീവിതകാലം മുഴുവൻ അഭിരമിക്കുകയും ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു വളളിൽ ദാമവേട്ടനെന്ന് രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
പ്രമുഖ ശ്രീനാരായണീയനും ഗാന്ധിയനുമായ, നാട്ടു മുഖ്യസ്ഥനുമായ വളളിൽ ദാമുവിനെ അനുസ്മരിക്കാൻ ജൻമദേശമായ പന്തക്കലിൽ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ഡോ.വി.രാമചന്ദ്രൻ മുഖ്യഭാഷണം നടത്തി.
വി.ജനാർദ്ദനൻ, ചാലക്കര പുരുഷു,സജിത് നാരായണൻ, വി.ഉണ്ണി മാസ്റ്റർ, കെ.കെ.വത്സരാജ്, അബ്ദുറഹിമാൻ, ടി.എം.സുധാകരൻ, കെ.എം.ചന്ദ്രൻ ,കെ കെ.മുകുന്ദൻ മാസ്റ്റർ സംസാരിച്ചു