ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിലിൽ ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ചെമ്പേരി സ്വദേശികളായ രാകേഷ്, അനിൽകുമാർ, സുഭാഷ്, ബോബി, മനോജ്, നെല്ലിക്കാം പൊയിൽ സ്വദേശി ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉളിക്കലിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇതേതുടർന്ന് അര മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി. ഉളിക്കൽ പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.