bjp
യുവമോർച്ച പ്രവർത്തകർ കാസർകോട്ട് നടത്തിയ പന്തംകൊളുത്തി പ്രകടനം

കാസർകോട് : പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച്ച വരുത്തിയ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട്ട് പന്തംകൊളുത്തി പ്രകടനം നടത്തി. ബി ജെ പി ജില്ലാ സെക്രട്ടറി എം ഉമ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ കുദ്രെപ്പാടി, മണ്ഡലം സെക്രട്ടറി അശോക് മധൂർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന സമിതിയംഗം ജെ. കീർത്തൻ കുഡ്ലു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എൻ. ജിതേഷ് നന്ദിയും പറഞ്ഞു. കാസർകോട് കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.