buss

കണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അപകടത്തിനിടയാക്കി. വളപട്ടണം ഹൈവെ ജംഗ്ഷനിൽ കെ.എസ് പെട്രോൾ പമ്പിന് സമീപം ബസിന് പുറകിൽ ബസിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയായ ഒരു സ്ത്രീക്ക് പരുക്കേറ്റു.

തളിപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. പറശിനി ബസിന് പുറകിൽ അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഫാത്തി മാസ് ബസാണ് ഇടിച്ചത്. മത്സര ഓട്ടമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു ബസുകൾ വളപട്ടണം പൊലിസ് കസ്റ്റഡിയിലെടുത്തു.