പയ്യന്നൂർ : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗാന്ധി മന്ദിരത്തിൽ സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളേജ് മുൻ പ്രിൻസിപ്പൽ ജയചന്ദ്രൻ കീഴോത്ത് അനുസ്മരണഭാഷണം നടത്തി. എം. നാരായണൻ കുട്ടി , എം.കെ. രാജൻ, എ.പി.നാരായണൻ ,ലളിത , വി.സി നാരായണൻ , എ.രൂപേഷ്, അത്തായി പത്മിനി, കെ.വി.ഭാസ്കരൻ ,കെ.ജയരാജ് തുടങ്ങിയവർ സംസാരിച്ചു . സി. അനിൽ കുമാർ സ്വാഗതവും എം.ഇ. ദാമോദരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.