കണ്ണൂർ: കണ്ണൂർ താവക്കരയിലെ ബി.ഒ.ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾക്ക് സ്റ്റാൻഡിംഗ് ഫീസ് വർധനഏർപ്പെടുത്താനുള്ള കരാറുകാരുടെ നീക്കം താൽക്കാലികമായി നിർത്തിവെച്ചു.ബസ് ഉടമസ്ഥാ സംഘത്തിന്റെ കടുത്ത പ്രതിഷേധവും കോർപറേഷൻ മേയറുടെ ഇടപെടലുമാണ് താൽക്കാലിക പ്രതിസന്ധി ഒഴിവാക്കിയത്.
കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് സ്റ്റാൻഡിംഗ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.ഇതേ തുടർന്ന്
സ്വകാര്യ ബസുകൾ ജനുവരി ഒന്നു മുതൽ കണ്ണൂർ താവക്കരയിലുള്ള ബി.ഒ.ടി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുകയില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ മുന്നറിയിപ്പു നൽകിയിരുന്നു.കൊ വിഡ് പ്രതിസന്ധിക്കിടയിൽ ബി.ഒ.ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾക്ക് സ്റ്റാൻഡിംഗ് ഫീസ് കൂട്ടിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചത്
45 രൂപയിൽ നിന്ന് ഫീസ് 66 രൂപയാക്കാനാണ് തീരുമാനിച്ചത്.എന്നാൽ പകുതിയിലധികം ബസുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളുവെന്നും കൊവിഡ് പ്രതിസന്ധിയും ഇന്ധനവില വർദ്ധനവും കാരണം പകുതിയിലേറെ ബന്ധുകൾ സർക്കാർ ബസ് ചാർജ് നിരക്ക് കൂട്ടാത്ത സാഹചര്യത്തിൽ വർദ്ധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും ബസ് ഉടമസ്ഥാ സംഘം അറിയിക്കുകയായിരുന്നു. ബസുടമകൾ നൽകിയ പരാതിയെ തുടർന്ന് പ്രശ്ന പരിഹാരത്തിനായി കോർപറേഷൻ ഇടപെട്ടാണ് താൽക്കാലിക പരിഹാരമുണ്ടായത്.
പത്തുവർഷം മുൻപ് ബി.ഒ.ടി അടിസ്ഥാനത്തിൽ താവക്കരയിൽ തുടങ്ങിയ ബി.ഒ.ടി ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾക്കും പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ട്. അതെ സമയം വർദ്ധനവ് ജി.എസ്.ടി നികുതിയിനത്തിലുള്ളതാണെന്നു ബി.ഒ.ടി ബസ് സ്റ്റാൻഡ് കരാറുകാരായ കെ.കെ ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു.കഴിഞ്ഞ ഒന്നാം തീയ്യതി മുതൽ തിരുമാനിച്ച സ്റ്റാൻഡിംഗ് ഫീസ് വർദ്ധനവിൽ നിന്നും കരാറുകാരുടെ പിന്മാറ്റം താൽക്കാലികം മാത്രമാണെന്നാണ് സൂചന.
ഇന്ധന വില വർധനവും യാത്രക്കാരുടെ കുറവും കാരണം കനത്ത നഷ്ടത്തിലാണ് ഉടമകൾ സർവീസ് നടത്തുന്നത്.ഈ സാഹചര്യത്തിൽ സ്റ്റാൻഡിംഗ് ഫീസ് കൂട്ടിയത് താങ്ങാനാവില്ല
രാജ് കുമാർകരുവാരത്ത്
(ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി )