file-2
ഒന്നാം സ്ഥാനം നേടിയ അലൻ തിലക് കൂത്തുപറമ്പ്

കണ്ണൂർ:പ്രഥമ കണ്ണൂർ ജില്ലാ ഒളിമ്പിക്സ് കരാട്ടെ മത്സരം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടന്നു. എഴുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.17 വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം ലഭിച്ച 21 കുട്ടികൾ അടുത്ത മാസം തിരുവനന്തപുരത്ത് വച്ചു നടക്കുന്ന സംസ്ഥാന ഒളിമ്പിക്സ് കരാട്ടെ മത്സരത്തിൽ മറ്റുരക്കും.38 പോയ്ന്റുമായി അലൻ തിലക് കുത്തുപറമ്പ ഒന്നാം സ്ഥാനവും,17 പോയിന്റുമായി അലൻ തിലക് കേളകം രണ്ടാം സ്ഥാനവും,14 പോയിന്റോടെ ഡബ്ലു.എസ്.കെ.എഫ് പാനൂർ മൂന്നാം സ്ഥാനവും കരസ്തമാക്കി.ജില്ല ഒളിമ്പിക് അസോസിയേഷൻ ജനറൽ കൺവീനർ ഡോ. പി .കെ .ജഗന്നാഥൻ,ഇന്റർനാഷണൽ ഹോക്കി താരം കെ.ശ്രെീനിയാസ് , ഡോ.പി.ടി. ജോസഫ് (മുൻ. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ,കണ്ണൂർ യൂണിവേഴ്സിറ്റി )എന്നിവർ മെഡലുകൾ വിതരണം ചെയ്തു.