പിലിക്കോട് : പിലിക്കോടിന്റെ നാട്ടുവഴിയിലൂടെ സഞ്ചരിക്കാൻ ഇനി വറക്കോടൻ ഇല്ല. പരിസരങ്ങളിലെ ക്ഷേത്രങ്ങളിലും അനുഷ്ഠാ ന ചടങ്ങുകളിലു മൊക്കെ നിറഞ്ഞു നിന്ന ബാലൻ വറക്കോടന് പകരം ഇനി ഈ സ്ഥാനത്തേ ക്ക് മറ്റൊരാൾ വരേണ്ടിയിരിക്കുന്നു. പിലിക്കോടെ കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായ കാവൽക്കാരിൽ പ്രധാനിയാണ് ഈ കാർഷിക പ്രധാനി. വട്ടംകെട്ടിയ കയറും പാളത്തൊപ്പിയും ആണിക്കെട്ട് മറയാത്ത തോര്‍ത്തുമുണ്ടും ധരിച്ച പിലിക്കോടെ കാവൽക്കാരിൽ ഇനി ബാലൻ വറ്് ക്കോടൻ ഉണ്ടാകില്ല. 35 വർഷമായുള്ള ഇടപെടലുകളാണ് ഇന്നല ത്തോടെ അവസാനിച്ചത്. വീതുകുന്ന് ക്ഷേത്രവുമായി ബന്ധപെ പട്ട് പ്രാചീന കാലം മുതൽ പ്രദേശത്തെ നെൽവയലുകൾ സംരക്ഷിച്ചിരുന്നവരിൽ പ്രധാനിയാണ് ഈ വറ ക്കോടൻ കുടുംബാംഗം. പിലിക്കോടിൻ്റെ ഒരു ചരിത്ര കഴ്ചയാണ് ആറു പേരടങ്ങുന്ന കാവൽക്കാർ എന്ന കൃഷി സംരക്ഷണ സേന.ആറുകാവല്‍ക്കാരും ഒരു കലേക്കാരനുമാണ് പിലിക്കോട് വീതുകുന്ന് കേന്ദ്രീകരിച്ച് പഴയകാലത്തുണ്ടായിരുന്നത്. ആ കാവൽക്കാരിൽ പ്രധാനിയാണ് ബാലൻ വറക്കോടൻ. തലയില്‍ പാളത്തൊപ്പിയും തോളില്‍ വട്ടംകെട്ടിയ കയറുമാണ് കാവൽക്കാരുടെ വേഷം. കൃഷിയിടങ്ങളിൽ കയറിയിറങ്ങി , കൃഷി നശിപ്പിക്കുന്ന, അലഞ്ഞുതിരിയുന്ന ആടുമാടുകളെ തളച്ച് അട്ടിയിലെത്തിക്കലാണ് ഈ സംഘത്തിന്റെ പ്രധാന ദൗത്യം. പിലിക്കോട് രയരമംഗലം ദേവസങ്കേതത്തിലെ മടിവയല്‍, പരപ്പ, കാനം-കരക്കേരു, നഞ്ചല്‍, ചെറുനിലം, അറുവപ്പാട് എന്നീ ആറുവയലുകളുടെ കാവല്‍ക്കാരാണ് ആറുപേര്‍. വറക്കോടന്‍ തറവാട്ടിലെ അംഗം സ്ഥിരാവകാശിയായ കാവല്‍ക്കാരനാണ്. ഇദ്ദേഹമാണ് കാവല്‍ക്കാരില്‍ പ്രധാനി. ബാക്കിവരുന്ന അഞ്ചുപേരില്‍ രണ്ടുപേര്‍ മണിയാണിമാരും മൂന്നുപേര്‍ തീയ്യവിഭാഗക്കാരുമാണ്. പിലിക്കോടിന്റെ കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായ 'കാവല്‍' ഇന്നും ഒരു ആചാരമായി നടന്നു വരികയാണ്.