കാഞ്ഞങ്ങാട്: മാണിക്കോത്ത് മഖാം ഉറൂസും മതപ്രഭാഷണ പരമ്പരയും അനുബന്ധ പരിപാടികളും ഇന്നു മുതൽ 17 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാത്രി ഏഴിന് കാഞ്ഞങ്ങാട് സംയുക്ത ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷനാവും. മുഹമ്മദ് യാസീൻ ഖിറാഅത്ത് അവതരിപ്പിക്കും. തുടർന്ന് ബുർദ മജ്ലിസ് നടക്കും.
12 ന് രാത്രി 8 ന് യു കെ മുഹമ്മദ് ഹനീഫ് നിസാമിയും 13 ന് മുസ്തഫ ഹുദവി ആക്കോടും 14 ന് മുഹമ്മദ് സലീം വാഫിയും 15 ന് ഖലീൽ ഹുദവിയും 16 ന് കുമ്മനം നിസാമുദ്ധീൻ അൽ അസ്ഹരിയും പ്രഭാഷണം നടത്തും.15 രാത്രി കൂട്ടപ്രാർത്ഥനക്ക് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 17 ന് മൗലീദ് പാരായണവും അന്നദാനവും നടക്കും.
വാർത്താസമ്മേളനത്തിൽ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, കമറുദ്ധീൻ പാലക്കി, സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, മാണിക്കോത്ത് മുബാറക്ക് ഹസൈനാർ ഹാജി, മുഹമ്മദ് സുലൈമാൻ ആഷിഫ് ബദർ, ഷൗക്കത്തലി ലൈഫ് ലൈൻ, ഹാരിസ് എം.എൻ അക്ബർ ബദർ നഗർ, കരീം മൈത്രി തുടങ്ങിയവർ പങ്കെടുത്തു.