
കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെയും പുസ്തകത്തിന്റെയും മാനേജരും രാഷ്ട്രീയ സാഹിത്യ-സാംസ്‌കാരിക പ്രവർത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ അനുസ്മരണവും അവാർഡ് സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത്ഹാളിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന് എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു. അഡ്വ. പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ കെ.വി. സുജാത മഡിയൻ മാണികുഞ്ഞിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.ഗംഗാധരൻ ആമുഖഭാഷണം നടത്തി. ഇ.പത്മാവതി, അഡ്വ. ടി.കെ. സുധാകരൻ, ടി.കെ.ഡി.മുഴപ്പിലങ്ങാട്, എം.വി.രാഘവൻ,കെ.കെ.നായർ,കെ.വി.സുരേഷ് കുമാർ,കുമാരൻ നാലപ്പാടം എന്നിവർ സംസാരിച്ചു. അവാർഡിനും ആദരവിനും നന്ദി പ്രകാശിപ്പിച്ച് സീനഭാസ്‌കറും മാണിക്കുഞ്ഞിയും മറുപടിപ്രസംഗം നടത്തി