
മട്ടന്നൂർ: കെ.കെ. ശൈലജ ടീച്ചർ എം.എൽ.എയ്ക്ക് കൊവിഡ് പോസിറ്റീവായി. ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കൊവിഡിന്റെ ചെറിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.