k-sudhakaran

കണ്ണൂർ: അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, കൊലക്കത്തി ആദ്യം താഴെവയ്ക്കേണ്ടത് സി.പി.എമ്മാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊലക്കത്തി ആദ്യം താഴെ വയ്ക്കേണ്ടത് സി.പി.എമ്മാണ്. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയത് എസ്.എഫ്.ഐയും സി.പി.എമ്മുമാണ്. കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ സി.പി.എം നേതാക്കൾക്ക് അവകാശമില്ല. സംസ്ഥാനത്തെ മുഴുവൻ കോളേജ് ഹോസ്റ്റലുകളും എസ്.എഫ്.ഐ ഗുണ്ടാസംഘത്തിന്റെ ഓഫിസാക്കിയിരിക്കുകയാണ്. ഇടുക്കി എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലും എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ്.
കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കി എസ്.എഫ്.ഐ മാറ്റിയത് കോടിയേരിയുടെയും പിണറായിയുടെയും നയത്തിന്റെ ഫലമാണോ?. ഇടുക്കിയിലെ കോളേജിൽ നടന്ന കൊലപാതക

സാഹചര്യത്തെക്കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് നടപടിയെടുക്കും. അരും കൊല രാഷ്ട്രീയം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് അവിടെത്തന്നെ വച്ചാൽ മതി. തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

 കെ.​സു​ധാ​ക​ര​ന് ക​മാ​ൻ​ഡോ​ ​സു​ര​ക്ഷ

ഇ​ടു​ക്കി​യി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വി​ന്റെ​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​യു​ടെ​യും,​ ​പ്ര​മു​ഖ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ളു​ടെ​യും​ ​സു​ര​ക്ഷ​ ​കൂ​ട്ടി.​ ​ജി​ല്ല​ക​ളി​ലെ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്തി​ ​സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​എ​സ്.​പി​മാ​ർ​ക്ക് ​ഡി.​ജി.​പി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
സു​ധാ​ക​ര​ന് ​ക​മാ​ൻ​ഡോ​ക​ള​ട​ക്ക​മു​ള്ള​ ​സു​ര​ക്ഷ​ ​ന​ൽ​കും.​ ​നി​ല​വി​ലെ​ ​ര​ണ്ട് ​ഗ​ൺ​മാ​ൻ​മാ​രു​ടെ​ ​സു​ര​ക്ഷ​യ്ക്ക് ​പു​റ​മെ​യാ​ണി​ത്.​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​നം,​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ക​ളി​ലെ​ല്ലാം​ ​സ്‌​പെ​ഷ​ൽ​ ​ബ്ര​ഞ്ച് ​നി​രീ​ക്ഷ​ണം​ ​എ​ന്നി​വ​യും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​സു​ധാ​ക​ര​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ ​സി.​പി.​എം​ ​മാ​ർ​ച്ച് ​ന​ട​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വീ​ടി​നും​ ​പൊ​ലീ​സ് ​കാ​വ​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ആ​ക്ര​മ​ണ​ ​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്തു​ ​പാ​ർ​ട്ടി​ ​ഓ​ഫി​സു​ക​ൾ​ക്കും​ ​സു​ര​ക്ഷ​ ​ഒ​രു​ക്ക​ണ​മെ​ന്നും,​ ​പ്ര​മു​ഖ​ ​നേ​താ​ക്ക​ളു​ടെ​ ​സു​ര​ക്ഷ​ ​കൂ​ട്ട​ണ​മെ​ന്നും​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ട്ടു​ണ്ട്.