കണ്ണൂർ: വികസനത്തിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രി നടത്തുന്ന കൊള്ള ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന കണ്ണൂർ -കാസർകോട് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികൾ, മെമ്പർമാർ, ഡി.സി.സി-ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സണ്ണിജോസഫ് എം.എൽ.എ, സതീശൻ പാച്ചേനി, ഹക്കീം കുന്നേൽ, കെ.പി കുഞ്ഞിക്കണ്ണൻ കാസർകോട് ജില്ലാ പ്രസിഡന്റ് പി.കെ ഫൈസൽ എന്നിവർ സംസാരിച്ചു. വി.എ നാരായണൻ, സജീവ് മാറോളി, കെ.എൽ പൗലോസ്, പി.ടി മാത്യു, എം. നാരായണൻ കുട്ടി സംബന്ധിച്ചു.