കാഞ്ഞങ്ങാട്: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ഗതാഗത പ്രശ്നം രൂക്ഷമായ കാഞ്ഞങ്ങാട് പട്ടണത്തിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഫ്ളൈ ഓവർ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രജീഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. .സംസ്ഥാന സെക്രട്ടറി വി സുരേഷ് സംസ്ഥാന കമ്മിറ്റിയംഗം കനകാംബരൻ, ജില്ലാ സെക്രട്ടറി കെ. ബാബു രസിത, നാരായണൻ ലുക്ക് ഔട്ട്, വേണുഗോപാൽ വൈഗ, വി.രജനീഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഹരീഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പ്രജീഷ് കൃഷ്ണൻ (പ്രസിഡന്റ്) വി രജനീഷ് കാഞ്ഞങ്ങാട് (വൈസ്‌പ്രസിഡന്റ്),രതീഷ് കാലിക്കടവ് (സെക്രട്ടറി), വിജേഷ് ഞാണിക്കടവ് (ജോയിന്റ് സെക്രട്ടറി), അനീഷ് മടിക്കൈ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു