പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം പൂർത്തിയായി. അർഹരായ 19093 പേർക്കാണ് രണ്ടാം ഡോസ് വാക്സിൻ നൽകിയത്. ഒന്നാം ഡോസ് പൂർത്തീകരിച്ച 216 കിടപ്പു രോഗികൾക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് വാക്സിൻ നൽകി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥി കൾക്കായി പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള ക്യാമ്പിൽ 884 പേർക്ക്‌ കൊവാക്സിൻ നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥനയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല പ്രഖ്യാപനം നടത്തി. കെ.പി. റീന, കെ.വി. പ്രകാശൻ, ടി. സുമയ്യ, കെ.വി. ഗിരീഷ്, എം. ബിന്ദു, എ.വി. സന്തോഷ് കുമാർ സംസാരിച്ചു.