photo
അറ്റകുറ്റപ്പണി നടക്കുന്ന താവം ഓവർബ്രിഡ്ജ് എം വിജിൻ എം എൽ എ സന്ദർശിച്ചപ്പോൾ

പഴയങ്ങാടി:അറ്റകുറ്റപ്പണി നടക്കുന്ന പഴയങ്ങാടി താവം റയിൽവേ മേൽപ്പാലം വിജിൻ എം.എൽ എ സന്ദർശിച്ചു. തുടർന്നുള്ള അവലോകനയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പത്തുമണിയോടെ പൊതുജന ഗതാഗതത്തിനായി പാലം തുറന്ന് കൊടുത്തു. താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളിൽ ഉണ്ടായ തകരാർ കണ്ടെത്തിയ പി ഡബ്ള്യു ഡി എൻജിനിയർമാരുടെ നിർദേശ പ്രകാരമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. ഡിസംബർ 20ന് രണ്ട് പാലങ്ങളും പൂർണമായും അടച്ചിട്ടാണ് പ്രവർത്തി നടത്തിയത്.പാലം നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് സി.പി.ഐ, ബി.ജെ.പി,കോൺഗ്രസ് സംഘടനകൾ മാർച്ചും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.പാലം അടച്ചിട്ടത് കാരണം കെ.എസ്.ടി.പി റോഡിൽ യാത്രക്കാർ കടുത്ത ദുരിതം അനുഭവിച്ചുവരികയാണ്.